Lesson Plan

WELCOME ALL SCHOOL TEACHERS AND STUDENTS Go to the page "Go's and circular" for download NEW GO's and Circular. NEW DA ORDER ON GO'S PAGE Lss Uss Model qn paper on "For students" page

Tuesday 22 December 2015

10th pay revision: Fixation of pay:
ഉദാഹരണ സഹിതം.

15 വർഷം സർവ്വീസ് ഉള്ള ഒരുEmployee യുടെ ശബളം 01.07.14 വെച്ച് എങ്ങനെ fix ചെയ്യാം? അദ്ദ്ദേഹത്തിന്റെ 01.07.14 ലെ അടിസ്ഥാന ശബളം 20 740 ആണെന്നിരിക്കട്ടെ:

ചെേയ്യണ്ടത്
1. അടിസ്ഥാന ശബളം = 20,740

2. അടിസ്ഥാന ശബളത്തിന്റെ 80 ശതമാനം കണക്കാക്കണം.അതായത്
20 740 നെ 100 കൊണ്ട് ഹരിച്ച് 80 കൊണ്ട് ഗുണിക്കണം
അപ്പോൾ 16592 കിട്ടും.

3. അടിസ്ഥാന ശബളത്തിന്റെ 12 ശതമാനംfitment ലഭിക്കും. അതായത്
അടിസ്ഥാന ശബളമായ 20740 നെ 100 കൊണ്ട് ഹരിച്ച് 12 കൊണ്ട് ഗുണിക്കണം.
അപ്പോൾ 2489 കിട്ടും.

4.weight age കണക്കാക്കണം.അതായത് ഒരു വർഷം സർവ്വീസ് ഉള്ള ഒരാൾക്ക് അടിസ്ഥാന ശബളത്തിന്റെO.5 ശതമാനം weight age ലഭിക്കും
15 വർഷം സർവീസുള്ള ഇയാൾക്ക് 7.5 ശതമാനം weight age ലഭിക്കും.
അതായത് അടിസ്ഥാന ശമ്പളമായ 20 740 നെ 100 കൊണ്ട് ഹരിച്ച് 7.5 കൊണ്ട് ഗുണിക്കണം.
അപ്പോൾ 1556 കിട്ടും.

ഇനി ഈ 4 എണ്ണം കൂട്ടണം
അതായത്
1 +2 + 3+ 4
അതായത് 20740+16592 +2489 +1556=4l377 കിട്ടും.
ഈ 41377 നെയാണ് അടുത്ത Stage ലേക്ക് fix ചെേയ്യണ്ടത്.

അതിന് മുൻപ് ഒരു പ്രധാനപ്പെട്ട കാര്യം I.f itment ഉം Weight age ഉം തമ്മിൽ കൂട്ടിയാൽ 12000 കടക്കാൻ പാടില്ല.
2. മിനിമംfitment 2000 ആണ്. 2000 ത്തിനേക്കാൾ കൂടുതലാണ് fitment കിട്ടുന്നതെങ്കിൽ ആ സംഖ്യ എഴുതാം. 2000 ത്തിനേക്കാൾ കുറവാണെങ്കിൽ 2000 എഴുതണം.
3. Weight age Maximum 15 ശതമാനമാണ് ലഭിക്കുകയുള്ളൂ.

ഇനി fixationലേയ്ക്ക് തിരിച്ചു വരാം .
നേരത്തെ കിട്ടിയ Amount 41377 ആയിരുന്നു.
41377 നെNext stage ലേയ്ക്ക് fix ചെേയ്യണ്ട വിധം.
Pay revision book ൽ ഉള്ള Master scale എഴുതുക.
താഴെ കാണുന്ന രീതിയിൽ
17000-500-20000-550-22200-600-25200-650-27800-700-29900-800-33900-900-37500-1000-42500-1100-48000-1200-54000-1350-59400-1500-65400-1650-72000-1800-81000-2000-97000-2200-108000-2400-120000.

മുകളിൽ സൂചിപ്പിച്ച മാസ്റ്റർ സ്കെയിലിന്റെ പൂർണ്ണരൂപം താഴെ എഴുതാം. ആകെ 82 Stages ആണ് ഉള്ളത്.

മുകളിൽ സൂചിപ്പിച്ച മാസ്റ്റർ സ്കെയിലിൽ ഒരു ഉദാഹരണം
17000 - 500-20000 എന്നാണ് തുടക്കം.
അതായത് 17000 കഴിഞ്ഞാൽ 500 രുപ കൂടി അടുത്ത stage 17500 Next stage 500 രൂപ കൂടി 18000 Next stage 500 രൂപ കൂടി 18500 Next stage 500 രൂപ കൂടി 19000 Next stage 500 രൂപ കൂടി
19500 Next stage 500 രൂപ കൂടി 20000.

20000 കഴിഞ്ഞാൽ 550 വെച്ചാണ് കൂട്ടേണ്ടത്.

ആ രീതിയിൽ മാസ്റ്റർ സ്കെയിലിന്റെ പൂർണ്ണ രൂപം താഴെ ചേർക്കുന്നു.

17000 - 17500- 18000 - 18500-19000 - 19500-2000-20550-211 00 -21650-22200 - 2 2800-23400-24000-24600-25200-25850-26500-27150-27800-28500-29200-299OO-30700-31500-32300-33100-33900-34800-35700-36600-37500-38500-39500-40500-41500-42500-43600-44700-45800-46900-48000-49200-50400-51600-52800-54000-55350-56700-58050-59400-60900-624OO-63900-65400-67050-687OO-70350-72000-738OO-75600-77400-79200-81000-83000-85000-87000-89000-91000-93000-95000-97000-99200-101400-103600-105800-108000-110400-112800-155200-117600-120000.

ഇനി ചെേയ്യണ്ടത്
41377 മുകളിൽ സൂചിപ്പിച്ച മാസ്റ്റർ സ്കെയിലിന്റെ പൂർണ്ണരൂപത്തിൽ എവിടെ നില്ക്കുന്നു എന്നു നോക്കുക.

40 500നും 41500നും ഇടയിലാണ് 41377 വരുന്നത്. അപ്പോൾ 41377 കഴിഞ്ഞാൽ അടുത്തstage വരുന്നത് 4 1500 ആണ്.


ആയതു കൊണ്ട് അയാളുടെ അടിസ്ഥാന ശമ്പളംfix ചെേയ്യണ്ടത്
41500-ൽ ആണ്.

41377 ന് പകരം 41 501 ആയിരുന്നുവെങ്കിൽ ശബളം fix ചെേയ്യണ്ടത് അടുത്തstage ആയ 42500 ൽ ആകുമായിരു ന്നു.
For eg. അടിസ്ഥാന ശബളവും + 80 % DA+ fitment+weight age ഇത് നാലും കൂട്ടി കിട്ടുന്ന തുകയെ Next stage-ൽfix ചെയ്യണം എന്നർത്ഥം. അതാണ്‌ 01/07/2014 മുതലുള്ള പുതിയ അടിസ്ഥാന ശബളം .
For eg. 4 ലും കൂടി കൂട്ടിയാൽ 37608 ആണ് കിട്ടുന്നതെങ്കിൽ Next stage ആയ 38500-ൽ ശബളം fix ചെയ്യണം.
for eg.നാലും കൂടി കൂട്ടിയാൽ 47 208 ആണ് കിട്ടുന്നത് എന്നിരിക്കട്ടെ Next stage ആയ 48O00
ത്തിൽ ശബളം fix ചെയ്യണം.

 ഇതു പോലെ ഓരോരുത്തർക്കും fixation നടത്താവുന്നതാണ്.
ഈ പുതിയ അടിസ്ഥാന ശബളം +6% DA+ HRA+CCA ആയിരിക്കുംGross salary.